കല്ലമ്പലം:വൃദ്ധയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതി പിടിയിൽ. അയൽവാസിയായ മണമ്പൂർ വലിയവിള നസീമ മൻസിലിൽ റഹീമിന്റെ മകൻ സദ്ദാം ഹുസൈൻ (32)ആണ് പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം. വലിയവിള വടക്കേവിള വീട്ടിൽ വാസന്തി അമ്മ (75)യുടെ കഴുത്തിൽകിടന്ന മാലയാണ് മോഷ്ടിച്ചത്. കവർച്ചക്കിടെ വാസന്തി അമ്മയ്ക്ക് കഴുത്തിലും കൈയ്ക്കും പരിക്കേറ്റു. വാസന്തി അമ്മയുടെ മൊഴിയിൽ കല്ലമ്പലം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |