നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലെ(സിയാൽ) ഓഹരി ഉടമകൾക്ക് ഇക്കുറി 50 ശതമാനം ലാഭവിഹിതം നൽകാനാണ് ആലോചനയെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. സെപ്‌തംബർ 27ന് നടക്കുന്ന ഓഹരി ഉടമകളുടെ യോഗം ലാഭവിഹിതത്തിൽ അന്തിമ തീരുമാനമെടുക്കും. 32,000ൽ അധികം ഓഹരി ഉടമകളാണുള്ളത്.
യാത്രക്കാരുടെ സൗകര്യാർത്ഥം നിരവധി വികസന പദ്ധതികൾ നടപ്പാക്കുകയാണ്. സിയാലിനെ എയർഇന്ത്യയുടെ ഹബാക്കാനാണ് ശ്രമം.
2300 മീറ്റർ നീളത്തിൽ പുതിയ റൺവേ നിർമ്മിക്കും. റെയിൽവേ സ്‌റ്റേഷൻ, കൊച്ചി മെട്രോ, എയർപോർട്ട് - സീപോർട്ട് റോഡ്, വാട്ടർമെട്രോ എന്നിവയുടെ വികസനത്തിന് സഹായിക്കും.
വികസന പദ്ധതികൾ
1. എയർപോർട്ട് ടൗൺഷിപ്പ് സ്ഥാപിക്കാൻ സാദ്ധ്യതാ പഠനം നടക്കുന്നു. കൺവെൻഷൻ സെന്ററിന് സമീപം 22ഏക്കർ സ്ഥലത്താണ് ആദ്യഘട്ടം പദ്ധതി ആരംഭിക്കുന്നത്. രണ്ടാംഘട്ടം 45 ഏക്കർ സ്ഥലത്തേക്ക് വികസിപ്പിക്കും.
2.ഹൈഡ്രജൻ പ്ലാന്റുള്ള ലോകത്തെ ആദ്യ വിമാനത്താവളമാണ് സിയാൽ. ഓപ്പറേഷന് ക്ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ പ്ളാന്റ് തുറക്കും. ബി.പി.സി.എൽ 40കോടി രൂപയാണ് മുടക്കിയിട്ടുള്ളത്. പദ്ധതിക്കാവശ്യമായ സ്ഥലവും വെള്ളവും സിയാൽ നൽകും.
* ജലപാത ഉദ്ഘാടനം ജനുവരിയിൽ
സിയാലിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലപാത ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. ചേറ്റുവ മുതൽ ആക്കുളം, ഗുരുവായൂർ, തിരുവനന്തപുരംവരെ 260 കിലോമീറ്ററാണ് ദൂരം. ഏഷ്യയിലെ മുൻനിര ജലപാതയാണിത്.
* വയനാട് ടൗൺഷിപ്പ് പദ്ധതി ജനുവരിയിൽ പൂർത്തിയാക്കും
സിയാൽ ഏറ്റെടുത്തിട്ടുള്ള വയനാട് ടൗൺഷിപ്പ് പദ്ധതി ജനുവരിയിൽ പൂർത്തിയാക്കുമെന്നും എസ്. സുഹാസ് പറഞ്ഞു. ജൂണിലാണ് കല്ലിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |