കൊല്ലം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ഭൂമിയും കെട്ടിടവും നഷ്ടമായ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരമായി കിട്ടാനുള്ളത് 16.22 കോടി. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട രേഖകൾ ഹാജാരാക്കാത്തതിനാലാണ് നഷ്ടപരിഹാരം നൽകാത്തത്.
ജില്ലയിൽ ഭൂമിയുടെയും കെട്ടിടങ്ങളുടെയും 95 ശതമാനത്തോളം നഷ്ടപരിഹാരം മൂന്ന് വർഷം മുമ്പേ വിതരണം ചെയ്തിരുന്നു. എന്നാൽ പല സർക്കാർ സ്ഥാപനങ്ങളുടെയും പക്കൽ ഭൂമിയുടെ ഉടമസ്ഥതയുടെ രേഖകളില്ല. നഷ്ടപരിഹാര തുക ലഭിച്ചാൽ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാം. നഷ്ടപരിഹാരത്തിന്റെ 75 ശതമാനവും കേന്ദ്ര സർക്കാരാണ് നൽകുന്നത്. ഈ തുക വാങ്ങിയെടുക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഓരോ സ്ഥാപനത്തിലും മാറിവരുന്ന ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ ശുഷ്കാന്തി കാണിക്കുന്നില്ല. രേഖകൾ ഹാജരാകാത്ത സർക്കാർ സ്ഥാപനങ്ങളിൽ പാരിപ്പള്ളി വില്ലേജ് ഓഫീസും ഉൾപ്പെടും.
ഉടമസ്ഥ രേഖകൾ ഇല്ല
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി
വടക്കുംതല ഗവ. ആയുർവേദ ആശുപത്രി
കരുനാഗപ്പള്ളി ഗവ. മുസ്ലീം എൽ.പി.എസ്
കാമൻകുളങ്ങര ഗവ. എൽ.പി.എസ്
നീണ്ടകര, പന്മന, ചവറ, കല്ലുവാതുക്കൽ, ചാത്തന്നൂർ പഞ്ചായത്തുകൾ, വാട്ടർ അതോറിറ്റി, കെ.എം.എം.എൽ, ഇ.എസ്.ഐ കോർപ്പറേഷൻ
ഓച്ചിറ പോസ്റ്റ് ഓഫീസ്
കെ.ഐ.പി, ദേവസ്വം ബോർഡ്, രജിസ്ട്രേഷൻ വകുപ്പ്
രേഖകൾ ഹാജരാക്കാത്ത സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങൾ കോടതിക്ക് കൈമാറും. നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കും. സ്ഥാപനങ്ങൾ കോടതിയിൽ രേഖകൾ ഹാജരാക്കി നഷ്ടപരിഹാരം വാങ്ങണം.
ദേശീയപാത സ്ഥലമേറ്റെടുക്കൽ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |