കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ അർഹരായ എല്ലാവരേയും ഉൾപ്പെടുത്താൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. മലപ്പുറം തെന്നല ഗ്രാമപഞ്ചായത്ത് അംഗം ഫയൽചെയ്ത ഹർജിചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് പരിഗണിച്ചത്.
2020നും 2025നും ഇടയിൽ 16,34,000 വോട്ടർമാരാണ് സംസ്ഥാനത്ത് പുതിയതായി വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെട്ടത്. 2015-2020 കാലഘട്ടത്തിൽ 37.96 ലക്ഷം പുതിയ വോട്ടർമാർ ഉണ്ടായിരുന്നു. ഇത്തവണ തന്റെ വാർഡിൽമാത്രം നിരവധി വോട്ടർമാർ ഒഴിവാക്കപ്പെട്ടു. ഇത്തവണ ഓൺലൈനിൽമാത്രം അപേക്ഷ സ്വീകരിച്ചതടക്കമുള്ള കാരണത്താലാണ് കുറവുണ്ടായതെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |