ചേർത്തല:എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ ഹിന്ദി വാരാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം മാവേലിക്കര ബിഷപ്പ്മൂർ കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ.ശ്യാംകുമാർ നിർവഹിച്ചു. ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ ഹിന്ദി ഗുരു ശ്രേഷ്ഠാ പുരസ്‌കാരത്തിന് അർഹയായ ടി.എസ്.ലളിതമ്മയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്.മനു,ട്രഷറർ പി.ശശി,എ.ബി. വിലാസം ഹയർസെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ വി.സി. പാർത്ഥൻ, സാഹിത്യകാരൻ ടി.വി.ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |