തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. ആഗസ്റ്റ് 15ന് കാസർകോട് നിന്നാരംഭിച്ച ലോംഗ് മാർച്ച് വിവിധ ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയാണ് സെക്രട്ടേറിയറ്റ് മാർച്ചോടെ സമാപിച്ചത്. സമരം തമിഴ്നാട് സി.പി.എസ് അമ്പോളിഷൻ മൂവ്‌മെന്റ്സ് സ്‌റ്റേറ്റ് ചീഫ് കോഓർഡിനേറ്റർ എം.ശെൽവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ലാസർ പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഷാഹിദ് റഫീഖ്,വിജേഷ് ചേടിച്ചെരി,കെ.മുസ്തഫ,പി.ഹരിഷ്,വി.വി.ശശിധരൻ,ജനറൽ സെക്രട്ടറി ഡി.ശ്രീനി,ജില്ലാ പ്രസിഡന്റ് കെ.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |