തൃശൂർ : സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23 ന് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കും.രാവിലെ 8.30ന് ചെട്ടിയങ്ങാടിയിൽ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണവും പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേരും. തൃശൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രകടനം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് രാവിലെ 8 ന് ആരംഭിക്കും. 3ന് പാലസ് ഗ്രൗണ്ടിൽ നിന്ന് റെഡ് വാളണ്ടിയർ പരേഡ് ആരംഭിക്കും. 4 ന് ആരംഭിക്കുന്ന റാലി തേക്കിൻകാട് മൈതാനിയിലേക്ക് പ്രവേശിക്കും. വൈകിട്ട് 5 ന് വിദ്യാർത്ഥി കോർണറിൽ പൊതുസമ്മേളനം
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എ. വിജയ രാഘവൻ, കെ.രാധാകൃഷ്ണൻ, പി കെ. ബിജു എന്നിവർ സംസാരിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |