ഗാന്ധിനഗർ: പതിവ്രതയാണെന്ന് തെളിയിക്കാൻ യുവതിയുടെ കൈ തിളച്ച എണ്ണയിൽ മുക്കി. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണ് സംഭവം. കഴിഞ്ഞ 16നാണ് ഗെരിറ്റ ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഭർത്താവിന്റെ സഹോദരിയും മറ്റുമൂന്നുപേരും ചേർന്നാണ് 30കാരിയുടെ കൈകൾ എണ്ണയിൽ മുക്കാൻ നിർബന്ധിച്ചത്.
പൊള്ളലേറ്റ യുവതി നിലവിളിച്ചുകൊണ്ട് കൈകൾ പിൻവലിക്കുന്നത് വീഡിയോയിൽ കാണാം. യുവതി ഭർത്താവിനോട് വിശ്വാസ്യത കാണിക്കുന്നില്ലെന്നാണ്
സഹോദരി ജമുന ആരോപിക്കുന്നത്. ഇത് തെളിയിക്കുന്നതിനാണ് അഗ്നിപരീക്ഷ നടത്താൻ തീരുമാനിച്ചത്. ജമുനയും ഭർത്താവും മറ്റുരണ്ടുപുരുഷന്മാരും ചേർന്നാണ് അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കിയത്. പതിവ്രതയാണെങ്കിൽ എണ്ണയിൽ കൈമുക്കിയാലും പൊള്ളലേൽക്കില്ലെന്ന് ഇവർ യുവതിയോട് പറഞ്ഞു.
നിർബന്ധം ശക്തമായതോടെ എണ്ണയിൽ മുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ജമുന, ഭർത്താവ് മനുഭായ് താക്കൂർ, മറ്റുരണ്ടുപേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |