ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5. 30ന് ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അംഗം കെ.പി. അജയൻ അദ്ധ്യക്ഷനാകും. എം.ജി. രാജമാണിക്യം മുഖ്യാതിഥിയാകും. ഇത്തവണ മൂന്നു വേദികളിലായി പ്രമുഖരുടെയടക്കം 500 ൽ അധികം കലാവിരുന്ന് അരങ്ങേറും.
29ന് സിനിമാതാരം ആശാ ശരത്തിന്റെ ആശാ നടനവും ദുർഗാഷ്ടമി ദിനമായ മുപ്പതാം തീയതി പത്മശ്രീ ജയറാം നയിക്കുന്ന പവിഴമല്ലി തറ മേളവും നടക്കും.
29ന് വൈകിട്ട് സരസ്വതി മണ്ഡപത്തിൽ പൂജ വയ്ക്കും .
മഹാനവമി ദിനമായ ഒന്നിന് രാവിലെ 9 മണിക്ക് പെരുവനം കുട്ടൻ മാരാരുടെ മേളത്തോടെ മൂന്ന് ഗജവീരന്മാരോട് കൂടിയുള്ള ശീവേലിയും നടക്കും.
വിജയദശമി ദിനത്തിൽ രാവിലെ പൂജ യെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |