ബുധനൂർ:ഗ്രാമപഞ്ചായത്തിൽ ആനുകൂല്യ വിതരണത്തിന് പട്ടിക തയ്യാറാക്കുന്നതിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി ബുധനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ആരോപിച്ചു.ആനുകൂല്യങ്ങൾ ലഭിച്ചവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുകയും അനർഹരായവർക്ക് സഹായം നൽകുകയുമാണ്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ആർ. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന നിർവ്വാഹക സമതിയംഗം കെ.ദേവദാസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുരേഷ് തെക്കേകാട്ടിൽ, കെ.സി.അശോകൻ,എം.ടി.രമേശ്, ലേഖാമോഹൻ, മണ്ഡലം ഭാരവാഹികളായ സി.ബി.പ്രസന്നൻ,അരവിന്ദാക്ഷക്കുറുപ്പ്, സി.ആർ. കാർത്തികേയൻ, ചന്ദ്രശേഖരക്കുറുപ്പ്,രമണമ്മ,സുധർമ്മ,വിജയമ്മ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |