പത്തനംതിട്ട : കേന്ദ്രീയ വിശ്വകർമ്മസഭയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാചരണം സഭയുടെ പ്രസിഡന്റ് കെ.ജി.വിശ്വനാഥൻ ആചാരി ഉദ്ഘാടനം ചെയ്തു. എൻ.വെങ്കിടാചലം അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പി.പി.മുരളി, ഓ.എൻ.പരമേശ്വരൻ ആചാരി, ആർ.ബൈജു, എം.എൻ.മോഹൻദാസ്, എൻ.വിശ്വനാഥൻ ആചാരി എന്നിവർ സംസാരിച്ചു.
2025 ലെ എസ്.എസ്.എൽ.സി, പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് അവാർഡ് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |