SignIn
Kerala Kaumudi Online
Sunday, 05 October 2025 9.47 AM IST

ഗുരുദേവ സ്മരണയിൽ..

Increase Font Size Decrease Font Size Print Page


സമൂഹസദ്യയിൽ പങ്കെടുത്തത് പതിനയ്യായിരത്തിലേറെ പേർ

തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണ ഭക്ത പരിപാലനയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാ ചരണത്തോടനുബന്ധിച്ചുള്ള സമൂഹസദ്യയിൽ പതിനയ്യായിരത്തിലേറെ പേർ പങ്കെടുത്തു. എസ്.എൻ.ബി.പിയോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി ഉദ്ഘാടനം നിർവഹിച്ചു. സുഗതൻ കൊച്ചുമലയിൽ (ക്യാപ്റ്റൻ മർച്ചന്റ് നേവി) മുഖ്യാതിഥിയായി.

സെക്രട്ടറി കെ.കെ മുകുന്ദൻ കുരുമ്പേപറമ്പിൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ബി.അനൂപ്കുമാർ പാമ്പുംകാട്ടിൽ നന്ദിയും പറഞ്ഞു.

എസ്.എൻ.ബി.പി.യോഗം അസി.സെക്രട്ടറി കെ.ആർ മോഹനൻ കാട്ടുങ്ങൽ, ട്രഷറർ ഉന്മേഷ് പാറയിൽ, ഭരണസമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, കെ.കെ.ജയൻ കൂനമ്പാടൻ, സുനിൽകുമാർ പയ്യപ്പാടൻ, ജിനേഷ് കെ.വിശ്വനാഥൻ, കെ.പി. പ്രസന്നൻ കോലഴിക്കാരൻ, സന്തോഷ് കിളവൻപറമ്പിൽ, കെ.കെ. പ്രകാശൻ കൂട്ടാല, ടി.ആർ. രെഞ്ചു തൈപ്പറമ്പത്ത്, പ്രസാദ് പരാരത്ത്, ക്ഷേത്രം ശാന്തിക്കാർ, ശ്രീമാഹേശ്വര ക്ഷേത്രം മാതൃസമിതി, ജീവനക്കാർ, നിരവധി ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. വൈസ്.പ്രസിഡന്റ് പി.ബി.അനൂപ്കുമാർ പാമ്പുംകാട്ടിൽ ശ്രീനാരായണഗുരുദേവ ജയന്തിയിൽ ഉയർത്തിയ പീതപതാക 3.30 ന് (ഗുരുദേവൻ സമാധിയായ സമയം) ഇറക്കി. മഹാസമാധി ദിനാചരണം ക്ഷേത്രം മേൽശാന്തി കെ.എം ദിലീപ്കുമാറിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുദേവ പർണ്ണശാലയിൽ സമൂഹപ്രാർത്ഥനയോടെ ഭക്തി നിർഭരമായി ആചരിച്ചു.

മ​ണ്ണു​ത്തി​ ​യൂ​ണി​യൻ

മ​ണ്ണു​ത്തി​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​മ​ണ്ണു​ത്തി​ ​യൂ​ണി​യ​നി​ൽ​ ​ന​ട​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​സ​മാ​ധി​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​ബ്രു​ഗു​ണ​ൻ​ ​മ​ന​യ്ക്ക​ലാ​ത്ത് ​നി​ർ​വ​ഹി​ച്ചു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഇ.​കെ.​സു​ധാ​ക​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​മെ​മ്പ​ർ​ ​ചി​ന്തു​ ​ച​ന്ദ്ര​ൻ,​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​പു​ളി​ങ്കു​ഴി,​യൂ​ണി​യ​ൻ​ ​വ​നി​താ​ ​സം​ഘം​ ​പ്ര​സി​ഡ​ന്റ് ​എ.​വി.​ബീ​ന​ ​ടീ​ച്ച​ർ,​ ​സെ​ക്ര​ട്ട​റി​ ​കു​മാ​രി​ ​ര​മേ​ശ​ൻ,​ ​പെ​ൻ​ഷ​നേ​ഴ്‌​സ് ​കൗ​ൺ​സി​ൽ​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​കെ.​ഡി.​മ​നോ​ജ്,​ ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​ര​മേ​ശ​ൻ,​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​എം.​ജി​മി​ത്ത്,​ ​ഭാ​സ്‌​ക​ര​ൻ.​കെ.​മാ​ധ​വ​ൻ,​ ​യൂ​ണി​യ​ൻ​ ​സൈ​ബ​ർ​ ​സേ​ന​ ​ക​ൺ​വീ​ന​ർ​ ​സു​ബീ​ഷ് ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​ ​രാ​ജേ​ഷ് ​തി​ര​ത്തോ​ളി​ ​സ്വാ​ഗ​ത​വും,​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​പൊ​ന്നൂ​ക്ക​ര​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു

പെ​രി​ങ്ങോ​ട്ടു​ക​ര​ ​യൂ​ണി​യൻ

പെ​രി​ങ്ങോ​ട്ടു​ക​ര​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​യു​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​മ​ഹാ​സ​മാ​ധി​ ​ആ​ച​ര​ണം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​കെ.​സി.​സ​തീ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ണി​യ​ൻ​ ​ഹാ​ളി​ൽ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​നി​ൽ​ ​കൊ​ച്ച​ത്തി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​ ​പ്ര​ദീ​പ് ​പാ​ണ​പ​റ​മ്പി​ൽ,​ ​വ​നി​താ​ ​സം​ഘം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​അ​നി​ത​ ​പ്ര​സ​ന്ന​ൻ,​ ​യൂ​ത്ത്മൂ​വ്‌​മെ​ന്റ് ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​ബി​നു​ക​ള​ത്തി​ൽ,​ ​സൈ​ബ​ർ​ ​സേ​ന​ ​ക​ൺ​വീ​ന​ർ​ ​ബൈ​ജു​ ​തെ​ക്കി​നി​യേ​ട​ത്ത് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു,​ ​യോ​ഗം​ ​ഇ​ൻ​സ്‌​പെ​ക്ടിം​ഗ് ​ഓ​ഫീ​സ​ർ​ ​സു​ഭാ​ഷ് ​തേ​ങ്ങ​മൂ​ച്ചി​ ​ന​ന്ദി​ ​പ​റ​ഞ്ഞു.

പു​തു​ക്കാ​ട് ​യൂ​ണി​യൻ

പു​തു​ക്കാ​ട്:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പു​തു​ക്കാ​ട് ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​ഹാ​സ​മാ​ധി​ ​ദി​നാ​ച​ര​ണം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​വി​ശേ​ഷാ​ൽ​ ​പൂ​ജ​ക​ൾ,​സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന,​അ​നു​സ്മ​ര​ണ​ ​യോ​ഗം​ ​എ​ന്നി​വ​ ​ന​ട​ത്തി.​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​മു​ന്നോ​ടി​യാ​യി​ ​മു​തി​ർ​ന്ന​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗം​ ​കെ.​ആ​ർ.​ ​ഗോ​പാ​ല​ൻ​ ​ഭ​ദ്ര​ദീ​പം​ ​തെ​ളി​ച്ചു.​ ​അ​നു​സ്മ​ര​ണ​ ​യോ​ഗം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​സി.​ജെ.​ ​ജ​നാ​ർ​ദ​ന​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ ​ര​വീ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സു​ലേ​ഖ​ ​ടീ​ച്ച​ർ​ ​പു​ത്തോ​ട്ട​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​കെ.​ആ​ർ.​ര​ഘു​മാ​സ്റ്റ​ർ,​ ​പെ​ൻ​ഷ​നേ​ഴ്‌​സ് ​കൗ​ൺ​സി​ൽ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എം.​കെ.​ ​നാ​രാ​യ​ണ​ൻ,​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ടി.​വി.​അ​നി​ൽ​കു​മാ​ർ,​ ​വ​നി​ത​ ​സം​ഘം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ര​ജ​നി​ ​സു​ധാ​ക​ര​ൻ,​ ​സെ​ക്ര​ട്ട​റി​ ​ഭാ​ഗ്യ​വ​തി​ ​ച​ന്ദ്ര​ൻ​ൻ,​ ​മേ​ഖ​ല​ ​ക​ൺ​വീ​ന​ർ​മാ​രാ​യ​ ​അ​ഡ്വ.​എം.​ആ​ർ.​ ​മ​നോ​ജ്കു​മാ​ർ,​സി.​കെ.​കൊ​ച്ചു​കു​ട്ട​ൻ,​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​രാ​ജീ​വ് ​ക​രോ​ട്ട്,​ ​ദേ​വ​ൻ​ത​റ​യി​ൽ,​ ​സു​കു​മാ​ര​ൻ​ ​പു​ന്ന​ക്ക​ത്ത​റ​യി​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.


നാ​ട്ടി​ക​ ​യൂ​ണി​യ​നിൽ

നാ​ട്ടി​ക​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​നാ​ട്ടി​ക​ ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​മാ​ധി​ ​ദി​ന​ത്തി​ൽ​ ​സ​മൂ​ഹ​ ​അ​ർ​ച്ച​ന,​ ​ഗു​രു​ദേ​വ​ ​കീ​ർ​ത്ത​ന​ ​ആ​ലാ​പ​നം,​ ​ഗു​രു​ദേ​വ​ ​പ്രാ​ർ​ത്ഥ​നാ​ലാ​പ​നം,​ ​പ്ര​സാ​ദ​ ​വി​ത​ര​ണം​ ​തു​ട​ങ്ങി​യ​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ന്നു.​ ​യൂ​ണി​യ​നി​ലെ​ ​മു​ഴു​വ​ൻ​ ​ശാ​ഖ​ക​ളി​ലും​ ​രാ​വി​ലെ​ ​മ​ഹാ​സ​മാ​ധി​ ​ആ​ച​ര​ണം​ ​ന​ട​ന്നു.​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​വി.​സു​ധീ​പ് ​മാ​സ്റ്റ​ർ,​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​മോ​ഹ​ന​ൻ​ ​ക​ണ്ണ​മ്പി​ള്ളി,​ ​യോ​ഗം​ ​ബോ​ർ​ഡ് ​മെ​മ്പ​ർ​മാ​രാ​യ​ ​ജ​യ​ന്ത​ൻ​ ​പു​ത്തൂ​ർ,​ ​പ്ര​കാ​ശ് ​ക​ട​വി​ൽ,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​കെ.​എ​സ്.​ദീ​പ​ൻ,​ ​ന​രേ​ന്ദ്ര​ൻ​ ​ത​യ്യി​ൽ,​ ​നാ​രാ​യ​ണ​ദാ​സ്,​ ​സി.​എ​സ്.​ഗ​ണേ​ശ​ൻ,​ ​ബി​നോ​യി​ ​പാ​ണ​പ​റ​മ്പി​ൽ,​ ​സ​ലീം​ ​ത​ഷ്ണാ​ത്ത് ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ൾ,​ ​വ​നി​താ​ ​സം​ഘം​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ളാ​യ​ ​ബി​ന്ദു​ ​മ​നോ​ജ്,​ ​ശ്രീ​ജ​ ​മൗ​സ്‌​മി,​ ​ബീ​ന​ ​സ​ദാ​ന​ന്ദ​ൻ,​ ​പ്ര​വി​ത​ ​ന​രേ​ന്ദ്ര​ൻ,​ ​ല​താ​ ​പ്ര​കാ​ശ്,​ ​ര​മ​ണി​ ​സു​കു​മാ​ര​ൻ,​ ​ഉ​ഷ​ ​ഗ​ണേ​ശ​ൻ,​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​പ്ര​ഭാ​ശ​ങ്ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.


കൊ​ട​ക​ര​ ​യൂ​ണി​യ​നിൽ

കൊ​ട​ക​ര​ ​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കൊ​ട​ക​ര​ ​യൂ​ണി​യ​നി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​മ​ഹാ​സ​മാ​ധി​ ​ദി​നാ​ച​ര​ണം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​രാ​വി​ലെ​ ​വി​ശേ​ഷാ​ൽ​ ​ഗു​രു​പൂ​ജ,​ ​സ​മൂ​ഹ​ ​പ്രാ​ർ​ത്ഥ​ന,​ ​അ​നു​സ്മ​ര​ണ​ ​യോ​ഗം,​ ​പ്ര​സാ​ദ​ക്ക​ഞ്ഞി​ ​വി​ത​ര​ണം​ ​എ​ന്നി​വ​ ​ന​ട​ന്നു.​ ​അ​നു​സ്മ​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ദി​നേ​ശ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​കാ​വ​നാ​ട് ​ശ്രീ​കൃ​ഷ്ണ​ ​ആ​ശ്ര​മ​ത്തി​ലെ​ ​സ്വാ​മി​ ​ദേ​വ​ ​ചൈ​ത്യാ​ന​ന്ദ​ ​സ​ര​സ്വ​തി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​സു​ഗ​ത​ൻ,​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​എ​ൻ.​ബി.​മോ​ഹ​ന​ൻ,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​പ്ര​ഭാ​ക​ര​ൻ​ ​മു​ണ്ട​ക്ക​ൽ,​ ​ന​ന്ദ​കു​മാ​ർ​ ​മ​ല​പ്പു​റം,​ ​കെ.​ഐ.​പു​രു​ഷോ​ത്ത​മ​ൻ,​ ​വി.​വി.​ശ്രീ​ധ​ര​ൻ,​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​ശ്രീ​രാ​ജ്,​ ​ഇ.​എ​ൻ.​പ്ര​സ​ന്ന​ൻ,​ ​മോ​ഹ​ന​ൻ​ ​വ​ട​ക്കേ​ട​ത്ത്,​ ​വ​നി​താ​സം​ഘം​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​സൂ​ര്യ​ ​ഗോ​പ​കു​മാ​ർ,​ ​സു​മ​ ​ഷാ​ജി,​ ​മി​നി​ ​പ​ര​മേ​ശ്വ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​യൂ​ണി​യ​ന്റെ​ ​കീ​ഴി​ലു​ള്ള​ 46​ ​ശാ​ഖ​ക​ളി​ലും​ ​ഗു​രു​ദേ​വ​ ​സ​മാ​ധി​ ​ദി​നം​ ​സ​മു​ചി​ത​മാ​യി​ ​ആ​ച​രി​ച്ചു.

കു​ന്നം​കു​ളം​ ​യൂ​ണി​യൻ

കു​ന്നം​കു​ളം​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കു​ന്നം​കു​ളം​ ​യൂ​ണി​യ​ൻ​ 98​മ​ത് ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​മ​ഹാ​സ​മാ​ധി​ ​ആ​ച​രി​ച്ചു.​ ​കു​ന്നം​കു​ളം​ ​ന​ഗ​ര​സ​ഭ​ ​സി.​വി.​ശ്രീ​രാ​മ​ൻ​ ​ഹാ​ളി​ൽ​ ​രാ​വി​ലെ​ 9​ ​ന് ​ഇ.​വി.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​ഭ​ദ്ര​ദീ​പം​ ​തെ​ളി​ച്ചു.​ ​പ്രാ​ർ​ത്ഥ​ന​ ​യ​ജ്ഞ​ത്തി​ന് ​വ​നി​താ​സം​ഘം​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​യൂ​ത്ത്മൂ​വ്‌​മെ​ന്റ് ​മൂ​ല​മ​ന്ത്രാ​ർ​ച്ച​ന​യോ​ടെ​ ​കു​ന്നം​കു​ളം​ ​ടൗ​ണി​ൽ​ ​ശാ​ന്തി​യാ​ത്ര​ ​ന​ട​ത്തി.​ ​സ​മാ​ധി​ ​സ​മ്മേ​ള​നം​ ​അ​ഡ്വ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കു​ന്നം​കു​ളം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​കെ.​എം.​സു​കു​മാ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​മോ​ഹ​ന​ൻ​ ​'​ഗു​രു​ ​ആ​രാ​യി​രു​ന്നു​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​അ​ഡ്വ.​സി.​എ​സ്.​പ്ര​താ​പ​ൻ,​അ​ഡ്വ.​ ​ബി​ജു,​ ​ച​ന്ദ്ര​ൻ​ ​കി​ളി​യം​പ​റ​മ്പി​ൽ,​കെ.​ആ​ർ.​ര​ജി​ൽ,​പ​ത്മ​ജ​ ​മോ​ഹ​ന​ൻ,​പ്ര​മി​ത് ​ദേ​വ​ദാ​സ്,​അ​നി​ല​ ​പി.​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ​ ​യൂ​ണി​യ​നിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​മ​ഹാ​സ​മാ​ധി​ ​ദി​ന​ത്തി​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗു​രു​പൂ​ജ,​ ​സ​മൂ​ഹാ​ർ​ച്ച​ന,​ ​സ​മാ​ധി​ദി​ന​ ​സ​ന്ദേ​ശം,​ ​പ്ര​ഭാ​ഷ​ണം,​ ​ധ്യാ​നം,​ ​മ​ഹാ​സ​മാ​ധി​ ​പൂ​ജ,​ ​പ്ര​സാ​ദ​ ​ഊ​ട്ട് ​എ​ന്നി​വ​ ​ന​ട​ന്നു.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ന​വ​രാ​ത്രി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​രാ​വി​ലെ​ ​ഒ​മ്പ​തി​ന് ​ന​ട​ന്ന​ ​സ​മാ​ധി​ ​ദി​നാ​ച​ര​ണ​ ​ച​ട​ങ്ങി​ൽ​ ​വൈ​ദി​ക​ ​സം​ഘം​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​യൂ​ണി​യ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ചു. യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ ​ഭ​ദ്ര​ദീ​പം​ ​തെ​ളി​ച്ച​തോ​ടെ​ ​പ​രി​പാ​ടി​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​വ​നി​താ​ ​സം​ഘ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഉ​പ​വാ​സ​വും​ ​ന​ട​ന്നു.​ ​ഗു​രു​പ​ദം​ ​ഡോ​:​ ​ടി.​എ​സ്.​വി​ജ​യ​ൻ​ ​സ​മാ​ധി​ദി​ന​ ​സ​ന്ദേ​ശം​ ​ന​ൽ​കി.​ ​കെ.​എ​ച്ച്.​ബി​ന്നി​ ​ടീ​ച്ച​ർ​ ​പ്ര​ഭാ​ഷ​ണ​വും​ ​ന​ട​ത്തി.​ ​വൈ​ദി​ക​ ​യോ​ഗം​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​യൂ​ണി​യ​ൻ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​പ്ര​കാ​ശ​ൻ​ ​ത​ന്ത്രി​ക​ൾ,​ ​ന​ന്ദ​കു​മാ​ർ​ ​ത​ന്ത്രി​ക​ൾ,​ ​എ​ൻ.​എ.​സ​ദാ​ന​ന്ദ​ൻ​ ​ശാ​ന്തി,​ ​പി.​എ​ൻ.​ബാ​ബു​ ​ശാ​ന്തി,​ ​സ​ന്ദീ​പ്ശാ​ന്തി,​ ​ക​ണ്ണ​ൻ​ ​ശാ​ന്തി,​ ​ഒ.​വി.​സ​ന്തോ​ഷ് ​ശാ​ന്തി,​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ശാ​ന്തി​ ​എ​ന്നി​വ​രു​ടെ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​ഗു​രു​ദേ​വ​ ​കൃ​തി​ക​ളു​ടെ​ ​പാ​രാ​യ​ണ​വും​ ​ധ്യാ​ന​വും​ ​മ​ഹാ​സ​മാ​ധി​ ​പൂ​ജ​യും​ ​ന​ട​ന്നു. പ്ര​സാ​ദ​മാ​യി​ ​ക​ഞ്ഞി​യും​ ​ചെ​റു​പ​യ​ർ​ ​പു​ഴു​ക്കും,​ ​പ​ങ്കെ​ടു​ത്ത​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​ഞ്ച് ​കി​ലോ​ ​അ​രി​യും​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​പി.​കെ.​ര​വീ​ന്ദ്ര​ൻ,​ ​ക​ൺ​വീ​ന​ർ​ ​പി.​കെ.​പ്ര​സ​ന്ന​ൻ,​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​ബേ​ബി​ ​റാം,​ ​ഡി​ൽ​ഷ​ൻ​ ​കൊ​ട്ടേ​ക്കാ​ട്ട്,​ ​എം.​കെ.​തി​ല​ക​ൻ,​ ​കെ.​ഡി.​വി​ക്ര​മാ​ദി​ത്യ​ൻ,​ ​ദി​നി​ൽ​ ​മാ​ധ​വ്,​ ​വ​നി​താ​ ​സം​ഘം,​ ​യൂ​ത്ത്മൂ​വ്‌​മെ​ന്റ്,​ ​പെ​ൻ​ഷ​നേ​ഴ്‌​സ് ​കൗ​ൺ​സി​ൽ,​ ​യൂ​ണി​യ​ൻ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ജോ​ളി​ ​ഡി​ൽ​ഷ​ൻ,​ ​കെ.​എ​സ്.​ശി​വ​റാം,​ ​ഷി​യ​ ​വി​ക്ര​മാ​ദി​ത്യ​ൻ,​ ​സ​മ​ൽ​ ​രാ​ജ്,​ ​അ​ല്ലി​ ​പ്ര​ദീ​പ്,​ ​രാ​ജു​ ​ഈ​ശ്വ​ര​മം​ഗ​ല​ത്ത്,​ ​ഓ​ഫീ​സ് ​സെ​ക്ര​ട്ട​റി​ ​കെ.​ഡി.​മോ​ഹ​ൻ​ലാ​ൽ,​ ​സ്റ്റാ​ഫ് ​സി​മി​ ​രാ​ജേ​ന്ദ്ര​ൻ​ ​എ​ന്നീ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​മ​ഹാ​സ​മാ​ധി​ ​പൂ​ജ​യി​ൽ​ ​ഗോ​വ​ ​യു​വ​ജ​ന​ക്ഷേ​മ​ ​ട്രൈ​ബ്യൂ​ണ​ൽ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​ര​മേ​ശ് ​ത​വാ​ഡ്ക്ക​ർ​ ​സം​ബ​ന്ധി​ച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.