തിരുവനന്തപുരം: 2016 മുതൽ 2021 വരെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ചവർക്ക് അഞ്ചുവർഷത്തെ ശമ്പളം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നാഷണൽ ടീച്ചേഴ്സ് കളക്ടീവിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. 2016 മുതൽ നിയമിതരായ അദ്ധ്യാപകർക്ക് 2021 ഫെബ്രുവരിയിൽ നിയമനാംഗീകാരം നൽകിയെങ്കിലും ആ കാലയളവിലെ ജോലിക്ക് ശമ്പളം അനുവദിച്ചിരുന്നില്ല. മൂവായിരത്തോളം അദ്ധ്യാപകരാണ് പ്രക്ഷോഭ രംഗത്തുള്ളത്.മുൻ എം.പി കെ.മുരളീധരൻ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ടി.അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം,കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.ബിജു,നാഷണൽ ടീച്ചേഴ്സ് കളക്ടീവ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.അനീഷ്,സംസ്ഥാന സെക്രട്ടറി കെ.നിഖിൽ,വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് കുന്നത്ത്,ട്രഷറർ കെ.അഹമ്മദ് അമീൻ,എൻ.മുഹമ്മദ് യാസിർ,മുർഷിദ,അബു താഹിർ,റോഷ്ന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |