ദുബായ് : പാകിസ്ഥാനെതിരായ മത്സരത്തിൽ 39 പന്തുകളിൽ ആറുഫോറും അഞ്ച് സിക്സുമടക്കം 74 റൺസ് നേടിയ ഇന്ത്യൻ ബാറ്റർ അഭിഷേക് ശർമ്മ അർദ്ധസെഞ്ച്വറി തികച്ച ശേഷം ഗാലറിക്ക് നേരേ നൽകിയ ഫ്ളെയിംഗ് കിസിന്റേയും വിരലുകൾകൊണ്ട് കാണിച്ച ഇംഗ്ളീഷ് അക്ഷരമാലയിലെ ' L" എന്ന അക്ഷരത്തിന്റേയും അർത്ഥം വെളിപ്പെടുത്തി താരം. ഗാലറിയിലുണ്ടായിരുന്ന തന്റെ കുടുംബത്തിനാണ് ചുംബനങ്ങൾ അർപ്പിച്ചതെന്ന് മത്സരശേഷമുള്ള അഭിമുഖത്തിൽ അഭിഷേക് പറഞ്ഞു. മത്സരം കാണാനെത്തിയ ഇന്ത്യൻ ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിക്കാനാണ് love എന്ന വാക്കിന്റെ ആദ്യ അക്ഷരമായ ' L" കാട്ടിയതെന്നും താരം പറഞ്ഞു.
24 പന്തുകളിൽ അർദ്ധസെഞ്ച്വറിയിലെത്തിയ അഭിഷേക് പാകിസ്ഥാനതിരെ ഏറ്റവും വേഗത്തിൽ ട്വന്റി-20 അർദ്ധസെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്ററുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |