തിരുവല്ല : വൈ.എം.സി.എ മദ്ധ്യമേഖലാ ലീഡേഴ്സ് കോൺഫറൻസിന്റെ സമാപന സമ്മേളനം ആന്റോ ആന്റണി ഉദ്ഘടനം ചെയ്തു. മദ്ധ്യ മേഖലാ ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള റീജൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ റീജണൽ ചെയർമാൻ പ്രൊഫ.ജോയ് സി.ജോർജ് സന്ദേശം നല്കി. സംഘാടക സമിതി ചെയർമാൻ എബി ജേക്കബ്, ജനറൽ കൺവീനർമാരായ ജോജി പി.തോമസ്, ലിനോജ് ചാക്കോ, അഖിൽ ജോൺ, കെ.ടി.ചെറിയാൻ, ഷാജി ജെയിംസ്, ഡോ.റെജി വർഗീസ്, സാംസൺ മാത്യു, അജിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |