വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ കന്നുകാലി വനം മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. പൈപ്പ് ജലത്തെ മാത്രം ആശ്രയിക്കുന്നവർക്കാണ് ബുദ്ധിമുട്ടേറെയും. പ്രദേശത്ത് അനവധിപേർ പൈപ്പ് ജലത്തെയാണ് ആശ്രയിക്കുന്നത്. വിതുര തൊളിക്കോട് ശുദ്ധജലപദ്ധതിയുടെ ഭാഗമായി കന്നുകാലി വനത്തിലാണ് വാട്ടർടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നേരിടുന്ന കുടിവെള്ളപ്രശ്നം ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൊളിക്കോട് പുളിമൂട്ടിൽ പമ്പിംഗ് ലൈനിലുണ്ടായ ചോർച്ചമൂലമാണ് ശുദ്ധജലം ലഭിക്കാത്തതെന്നാണ് വാട്ടർ അതോറിട്ടി വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തിനകം ശരിയാക്കിത്തരാമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ അറ്റകുറ്റപണികൾ വൈകുകയാണ്. കുടിവെള്ളത്തിനായി സമരം നടത്താനുള്ള തീരുമാനത്തിലാണ് കന്നുകാലിവനം നിവാസികൾ.തോട്ടുമുക്ക് കന്നുകാലി വനം മേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ളപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |