തൃശൂർ: പീച്ചി ഡാമിൽ നിന്നും ഇന്ന് രാവിലെ ഒമ്പത് മുതൽ കെ.എസ്.ഇ.ബിയുടെ ചെറുകിട വൈദ്യുതി ഉത്പാദന നിലയത്തിലേക്ക് റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നുവിടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് വെള്ളം തുറന്നുവിടുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 77.80 മീറ്ററിലധികമാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 79.25 മീറ്ററാണ്. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ അളവിൽ നിന്ന് പരമാവധി 20 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. ആയതിനാൽ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |