തിരുവനന്തപുരം: ജി.ദേവരാജൻ ശക്തിഗാഥാ പുരസ്‌കാരത്തിന് ഗായകൻ എം.ജി. ശ്രീകുമാർ അർഹനായി. ഇരുത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ശനിയാഴ്ച വൈകിട്ട് 5.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂർ പുരസ്‌കാരം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് കെ. ജനാർദ്ദന കുറുപ്പ്, അജയപുരം ജ്യോതിഷ്‌കുമാർ, സോമൻ ചിറ്റല്ലൂർ, അനിരുദ്ധൻ നിലമേൽ, ടി.ജി. ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |