കൊല്ലം: ദേശീയ ആയുർവേദദിന വാരാചരണത്തിന്റെ ഭാഗമായി ഇന്ന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കായി ബോൺ മിനറൽ ഡെൻസിറ്റി, പെരിഫറൽ ന്യൂറോപ്പതി എന്നിവയുടെ സ്‌ക്രീനിംഗും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. ആത്മ ഹാളിൽ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. കളക്ടർ എൻ.ദേവിദാസ് അദ്ധ്യക്ഷനാകും. ഡോ. ടി.സി.ആർച്ചാലത ക്ലാസ് നയിക്കും. എ.ഡി.എം ജി.നിർമ്മൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. വി.ബിന്ദു, നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. പി.പൂജ, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.ആർ.ജയഗീത, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അച്ചാമ്മ ലെനു തോമസ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ദേവ്കിരൺ, ഡോ. ഇ.മനേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |