കൊല്ലം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2025-26 വർഷം ഒന്നാം വർഷം ബിരുദത്തിന് പ്രവേശനം ലഭിച്ചവർക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം. ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആൻഡ് എ.എച്ച്, ബിആർക്ക്, എം.ആർക്ക്, പി.ജി ആയുർവേദം, പി.ജി ഹോമിയോ, ബി.എച്ച്.എം.എസ്, എം.ഡി, എം.ഡി.എസ്, എം.വി.എസ്.സി ആൻഡ് എ.എച്ച്, എം.ബി.എ, എം.സി.എ ബാച്ചിലർ ഒഫ് സിദ്ധ മെഡിസിൻ ആൻഡ് സർജറി, ബാച്ചിലർ ഒഫ് യുനാനി മെഡിസിൻ ആൻഡ് സർജറി, ബി.എസ്‌സി അഗ്രികൾച്ചർ (ഓണേഴ്സ്), ബി.എസ്‌സി ഫോറസ്ട്രി (ഓണേഴ്സ്), ബി.എസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് (ഓണേഴ്സ്), ബാച്ചിലർ ഒഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്.സി), ബിഫാം. അവസാന തീയതി ഒക്‌ടോബർ 15. ഫോൺ: 0474 2799845
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |