കൊല്ലം: ആംഗ്യഭാഷ പരിഭാഷ ചെയ്യാനുള്ള ദ്വിഭാഷി സൗകര്യം ഇല്ലാത്തതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പടെ ബധിരമൂകരുടെ ആശയവിനിമയം തെറ്റിദ്ധരിക്കപ്പെടുന്നു. പൊലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവിടങ്ങളിലും സ്ഥിതി സമാനമാണ്. ഉദ്യോഗസ്ഥരെ ആവശ്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കാൻ മണിക്കൂറുകൾ വേണ്ടിവരും.
ഇത്തരം സാഹചര്യങ്ങളിൽ സമയനഷ്ടം ആരോപിച്ച് ഉദ്യോഗസ്ഥർ അവഗണിക്കുന്നതും പതിവാണ്. കോടതികൾ ഉൾപ്പടെയുള്ളിടങ്ങളിൽ സ്വന്തം ചെലവിൽ ദ്വിഭാഷികളെ എത്തിക്കേണ്ട സ്ഥിതിയാണ്. ശരിയായ ആശയവിനിമയ സൗകര്യങ്ങളുടെ അഭാവം ബധിരർക്ക് വെല്ലുവിളിയാണ്.
സർക്കാർ സ്ഥാപനങ്ങളിൽ ദ്വിഭാഷികളെ നിയമിക്കണമെന്നാണ് ഡഫ് കൺസോർഷ്യത്തിന്റെ ആവശ്യം. അല്ലെങ്കിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ആംഗ്യ ഭാഷ പഠിക്കാൻ അവസരം ഒരുക്കണം. ബധിരമൂക വിഭാഗം പൊതുസമൂഹത്തിൽ അനുഭവിക്കുന്ന ഒറ്റപ്പെടലും ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെണം. കൂടാതെ ആംഗ്യഭാഷ പഠിക്കാൻ പൊതുസമൂഹവും തയ്യാറാകണം. ഫണ്ട് കുറവും മറ്റ് തടസങ്ങളും ചൂണ്ടിക്കാട്ടി നടപടി വൈകിപ്പിക്കരുതെന്നാണ് ഡഫ് കൺസോർഷ്യം ആവശ്യപ്പെടുന്നത്.
രാജ്യത്ത് ഉപയോഗിക്കുന്നത്
ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ)
ആംഗ്യഭാഷ പരിഭാഷ ചെയ്യുന്നതിന് സർക്കാർ ഓഫീസുകളിൽ ദ്വിഭാഷിയെ നിയമിക്കണം. ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് പരിഹാരം കാണണം.
അന്നു ജോസലിൻ, ആംഗ്യഭാഷ പരിഭാഷക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |