കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മുന്നറിയിപ്പുമായി താലിബാൻ. വിമാനത്താവളം തിരിച്ചുപിടിക്കാൻ യു.എസ് ശ്രമിച്ചാൽ മറ്റൊരു യുദ്ധം നടക്കുമെന്നും യുദ്ധത്തിൽ യു.എസിനെ സഹായിച്ചാൽ പാക്കിസ്ഥാനും കടുത്ത തിരിച്ചടിയേൽകുമെന്നും താലിബാൻ കൂട്ടിച്ചേർത്തു.കാണ്ഡഹാറിൽ അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ വിളിച്ചുചേർത്ത ഉന്നതതല നേതൃയോഗത്തിലാണ് സുപ്രധാന തീരുമാനം. യോഗത്തിൽ കാബിനറ്റ് അംഗങ്ങൾ, ഇന്റലിജൻസ് മേധാവികൾ, സൈനിക കമാൻഡർമാർ, കൗൺസിൽ ഓഫ് ഉലമ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |