കണ്ണൂർ : കേരള സ്കൂൾ ഗെയിംസ് ഗ്രൂപ്പ് വൺ തെക്കോണ്ടോ മത്സരങ്ങളിൽ മുന്നേറി കാസർകോട്. അണ്ടർ 19 സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 14 സബ്ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 സ്വർണവും 9 വെള്ളിയും ഏഴ് വെങ്കലവും നേടി 99 പോയിന്റാണ് കാസർകോട് നേടിയത്. ആറ് സ്വർണവും അഞ്ചു വെള്ളിയും 11 വെങ്കലവും നേടി 56 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്താണ്. അഞ്ച് സ്വർണവും നാലു വെള്ളിയും 10 വെങ്കലവും നേടി 47 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്. ആകെയുള്ള 67 ഇനങ്ങളിൽ 41 ഇനങ്ങളാണ് കണ്ണൂരിൽ പൂർത്തിയായത്.
ഫുട്ബോൾ അണ്ടർ 19 ബോയ്സ് വിഭാഗത്തിന്റെ ഫൈനലിൽ ഇന്ന് രാവിലെ 7ന് മലപ്പുറവും കോഴിക്കോടും മത്സരിക്കും. അണ്ടർ 19 ഗേൾസ് ഫുട്ബോൾ മത്സരങ്ങളും ഇന്ന് നടക്കും.
അണ്ടർ 17 ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബോക്സിംഗ് മത്സരങ്ങൾ കണ്ണൂർ ജി.വി.എച്ച്.എസ്.എസ് സ്പോർട്സിൽ വച്ചും
അണ്ടർ 19 സീനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരങ്ങൾ തലശ്ശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |