കൊച്ചി: യംഗ് മൈൻഡ്‌സ് ഇന്റർനാഷണലിന്റെ പ്രഥമ അന്തർ ദേശീയ സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 27,28 തീയതികളിലായി കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. 27ന് ഉച്ചയ്ക്ക് 2.30ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ മുഖ്യാതിഥിയാകും. 3.30ന് നടക്കുന്ന വനിതാ വിഭാഗം സമ്മേളനം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 9.30ന് ബിസിനസ് കണക്ട് എന്ന പേരിൽ സംവാദം നടക്കും. സംഘാടകരായ , സന്തോഷ് ജോർജ്, ജോസ് അൽഫോൻസ്, ഐ.സി. രാജു, പ്രതീഷ് പോൾ എന്നിവർ വാർത്താമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |