നെടുമ്പാശേരി: മിസലേനിയസ് സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ പരിഷ്‌കരിക്കണമെന്നും സഹകരണ മേഖലയെ ഒന്നായി കാണണമെന്നും സഹകരണ സംഘങ്ങളുടെ ആലുവ താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ഇതേആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിലും ധർണയിലും താലൂക്കിലെ മിസലേനിയസ് സഹകരണ സംഘങ്ങളിലെ ബോർഡ് അംഗങ്ങളും ജീവനക്കാരും പങ്കെടുക്കും.
ആലുവ താലൂക്ക് കൺവെൻഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. സിയാൽ ടാക്‌സി വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.ജെ. ജോയ് അദ്ധ്യക്ഷനായി. ഷാജു സെബാസ്റ്റ്യൻ, കെ.ജെ. പോൾസൺ, ഷാജി മേത്തർ, കെ.ജെ. ഫ്രാൻസിസ്, ടി.എസ്. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |