അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായി തോട്ടപ്പള്ളി ബീച്ച് ഫെസ്റ്റിന്റെ വരവറിയിച്ച് പുറക്കാട് കന്നിട്ടക്കടവിൽ നിന്ന് നിരവധി വള്ളങ്ങൾ അണിനിരന്ന് വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയിൽ ജലഘോഷയാത്ര നടത്തി. എച്ച് .സലാം എം. എൽ. എ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. എ.ഓമനക്കുട്ടൻ, വി.സി.മധു,കെ.കൃഷ്ണമ്മ, മോഹൻ സി.അറവുന്തറ, ആർ.ഉണ്ണി, ആർ.സുനി, എസ്.ശ്രീകുമാർ, ബിബീഷ് എന്നിവർ സംസാരിച്ചു. ജലഘോഷയാത്ര തോട്ടപ്പള്ളി സ്പിൽവേക്ക് സമീപം സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |