തിരുവനന്തപുരം: കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോഹത്സാഹിപ്പിക്കാനും അതിൽ സ്ത്രീകളുടെ പങ്കും വളർച്ചയും ഉറപ്പാക്കാനുമായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന കേരള വുമൺ സംരഭക കോൺക്ലേവ് ഒക്ടോബർ 13ന് തൃശൂരിൽ നടക്കും. ആയിരത്തോളം വനിതാ സംരംഭകർ കോൺക്ലേവിൽ പങ്കെടുക്കും. ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് പുതിയ ദിശാബോധം നൽകന്നതായിരിക്കും ഈ പരിപാടിയെന്ന് കോൺക്ലേവിന്റെ ലോഗോ പുറത്തിറക്കി വ്യവസായ മന്ത്രി പി .രാജീവ് പറഞ്ഞു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള ബിസിനസുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും കോൺക്ലേവ് വലിയൊരു അവസരമാവും. ബാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള ഏകജാലക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ, വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |