ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ട്രെയിനിംഗ് ഹാൾ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ എം.ജെ. ജോമി, സനിത റഹീം, ശാരദ മോഹൻ, ഷാരോൺ പനക്കൽ, പി.പി. ജെയിംസ്, ഡോ. സ്മിജി ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |