ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിലെ ഫൈനൽ മത്സരത്തിലെ വിജയിച്ചൊല്ലിയുള്ള തർക്കത്തിൽ പരിഹാരം. വീയപുരം ചുണ്ടൻ തന്നെ വിജയെയെന്ന് ജൂറി അംഗങ്ങൾ കണ്ടെത്തി. ഒപ്പത്തോടൊപ്പമെത്തിയ മേൽപ്പാടം ചുണ്ടൻ ഭാരവാഹികളുടെ പരാതിയെത്തുടർന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം നീട്ടിവച്ചത്. ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസറാണ് വീയപുരത്തെ വിജയിയായി പ്രഖ്യാപിച്ചത്.
22-ന് ആർ.ഡി.ഒ. ചേംബറിൽ നടന്ന യോഗത്തിൽ മേൽപ്പാടം ചുണ്ടൻവള്ള സമിതി, വീയപുരം ചുണ്ടൻവള്ള സമിതി, പായിപ്പാട് വള്ളംകളി സമിതി അംഗങ്ങൾ, ജഡ്ജസ് എന്നിവർ പങ്കെടുത്തു. ജൂറി അംഗങ്ങൾ ഔദ്യോഗിക രേഖകളും വീഡിയോ ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു. ഇരുകരകളിലും സ്ഥാപിച്ച ഔദ്യോഗിക ക്യാമറകളിൽ നിന്നുള്ള വിഡിയോകൾ പലതവണ പരിശോധിച്ച ശേഷമാണ് വീയപുരം ചുണ്ടന്റെ വിജയം സ്ഥിരീകരിച്ചത്. ആർ.ഡി. ഒ. വിജയസേനൻ, ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനു കുമാർ, കായംകുളം ഡിവൈ.എസ്.പി ടി.ബിനു കുമാർ, കെ.എസ്. ബി. ആർ.എ. പ്രസിഡന്റ് ആർ.കെ.കുറുപ്പ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പായിപ്പാട് ജലോത്സവ സമിതി എക്സിക്യൂട്ടീവ് യോഗവും ട്രോഫി വിതരണവും ഇന്ന് രാവിലെ 9.30ന് പായിപ്പാട് ആശ്വാസകേന്ദ്രത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |