അമ്പലപ്പുഴ : കരുമാടി കിഴക്കേമുറി എൻ.എസ്.എസ് കരയോഗം 1693 ലെ നവരാത്രി മഹോത്സവം അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ചന്ദ്രകുമാർ അധ്യക്ഷനായി . സെക്രട്ടറി ടി.അനിൽ കുമാർ സ്വാഗതം പറഞ്ഞു. താലൂക്ക് യൂണിയൻ കമ്മറ്റിയംഗം എൻ.മുരുകദാസ് ,കെ.അജിതകുമാർ, ശിവപ്രസാദ് , പങ്കജാക്ഷൻപിള്ള , ആർ.അശോക് കുമാർ , ആർ.രാജേന്ദ്രകുമാർ ,കെ.ഉണ്ണികൃഷ്ണൻ , ജി. ഉണ്ണിക്കൃഷ്ണ കൈമൾ , രജിത തുടങ്ങിയവർ പ്രസംഗിച്ചു. വിജയദശമി ദിനത്തിൽ ഘോഷയാത്രയും കുടുംബ സംഗമവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |