കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളും വി.എസ്.എസ്.സി (ഐ.എസ്.ആർ.ഒ ) യും സംയുക്തമായി ബഹിരാകാശ ദൗത്യങ്ങളുടെ ശാസ്ത്ര കൗതുകങ്ങളൊരുക്കി.വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനോടൊപ്പം ഇന്ത്യൻ യാത്രികർ ബഹിരകാശത്തേക്ക് പോകുന്നതു മുതൽ തിരികെ ഭൂമിയിൽ എത്തുന്നത് വരെ നേരിട്ടറിയാനുള്ള അവസരമെരുക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം. എക്സിപീരിയൻസ് ഐ.എസ്.ആർ.ഒ വിത്ത് എ.കെ.എം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വാർഡ് കൗൺസിലർ എം.മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഇഫ്ത്തിഖാറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ.ഇബ്രാഹീം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അദ്ധ്യപിക കെ.കെ.സൈബുന്നീസ,ഡെപ്യൂട്ടി എച്ച്.എം.കെ സുധ, എൻ.വിനീത, എ.അനീഷ് (ഐ.എസ്.ആർ. ഒ ), കെ.ജൗഹർ, കെ.എം.ജസീം സയ്യാഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |