ഇന്ന് യെല്ലോ അലർട്ട്
കൊല്ലം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ജില്ലയിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. കാലവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തിപ്രാപിക്കുന്നത്. ഇന്നും ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നഗരത്തിൽ ഉൾപ്പെടെ ജില്ലയിലെ മിക്കയിടങ്ങളിലും ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചു. ഈ സീസണിൽ (തെക്ക്-പടിഞ്ഞാറൻ മൺസൂൺ) ലഭിച്ച മഴയിൽ വലിയ കുറവ് ഉണ്ടായിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്. ഈവർഷം കഴിഞ്ഞ ജൂൺ 1 മുതൽ ഇന്നലെ വരെ 1057.9 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. 1222.2 മില്ലി മീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. 13 ശതമാനത്തിന്റെ കുറവ് മാത്രമെ ഉണ്ടായിട്ടുള്ളൂ. പല ദിവസങ്ങളിലായി ഇടവേളകളിൽ ലഭിച്ച മഴയാണ് ജില്ലയിലെ മഴക്കുറവിനെ പരിഹരിച്ചത്. കഴിഞ്ഞ വർഷം തെക്ക്-പടിഞ്ഞാറൻ മൺസൂൺ സീസണിൽ 1257.6 മില്ലി മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ 1065 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.
ഇന്നലെ ലഭിച്ച മഴ
ആര്യങ്കാവ് - 25 മില്ലി മീറ്റർ
കൊല്ലം - 9 മില്ലി മീറ്റർ
പുനലൂർ -12.6 മില്ലി മീറ്റർ
കരുവേലിൽ - 5.5 മില്ലി മീറ്റർ
പാരിപ്പള്ളി- 14.5 മില്ലി മീറ്റർ
തെന്മല-14.5 മില്ലി മീറ്റർ
ചവറ-3.5 മില്ലി മീറ്റർ
വിളിക്കേണ്ട നമ്പർ
വൈദ്യുതി ലൈൻ അപകടം- 1056
കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 9447677800
കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |