കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ "നന്മ കേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഗാന്ധി ഫീസ്റ്റുമായി ബന്ധപ്പെട്ട് ഒക്ടോബർ 2ന് രാവിലെ 11ന് മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടി ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. ഡി.എം.എ.മുഹമ്മദ് സലീം അദ്ധ്യക്ഷനാകും. ലഹരിക്കെതിരെ
സെമിനാറുകൾ, കൗൺസലിംഗുകൾ എന്നിവ സംഘടിപ്പിക്കും. സംസ്ഥാന ഭാരവാഹികളായ തകിടി കൃഷ്ണൻ നായർ, പ്രൊഫ. ജോൺ മാത്യു കുട്ടനാട്, എ.കെ.രവീന്ദ്രൻ നായർ, ഡോ. പി.എൽ.ജോസ്, അഡ്വ. മാത്യു ജോൺ, അഡ്വ. സുഖി രാജൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |