കൊച്ചി: കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ നടത്തിവരുന്ന ഗോൾഡ് അപ്രൈസർ ട്രെയിനിംഗ് ഫോർ ട്രഡീഷണൽ ഗോൾഡ് സ്മിത്ത് എന്ന അഞ്ച് ദിന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നാളെ നടക്കും. പരമ്പരാഗത സ്വർണ തൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുന്നതും ലേബർ ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, എറണാകുളം ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസരേഖ, വയസ് തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10.30ന് കാഡ്‌കോയുടെ എറണാകുളം മദ്ധ്യമേഖലാ ഓഫീസിൽ എത്തിച്ചേരണം.ഫോൺ: 0484 2539956, 2539946
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |