വൃന്ദാവനം: ഒക്ടോബർ രണ്ടിന് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണ സംഗമത്തിന്റെ പ്രചരണാർത്ഥം നടത്തിയ എൻ.ആർ.ഇ.ജി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ജാഥയ്ക്ക് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയവിത്സൺ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി റാന്നി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.മധു, സന്തോഷ് പാപ്പച്ചൻ,ഷീബ സോമരാജൻ , ടി.ജെ ബാബുരാജ്,അനീഷ് ചുങ്കപ്പാറ,ലിസി ദിവാൻ,ജോജോ കോവൂർ,സന്തോഷ് കെ.ചാണ്ടി, പ്രകാശ് പി.സാം,അനിൽ കേഴപ്ലാക്കൽ,വി.ടി ലാലച്ചൻ,തെക്കേപ്പുറം വാസുദേവൻ,ജോർജ് മാത്യു,പി.എസ് സതീഷ് കുമാർ,എം.ശ്രീജിത്ത്,എബ്രഹാം തോമസ്,സി.എൻ ശിവൻകുട്ടി നായർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |