തൃശൂർ: റിമംബറൻസ് തിയേറ്റർ ഗ്രൂപ്പ് ജോസ് ചിറമൽ നാടകദ്വീപിന്റെ നാലാമത് കാർഷിക തിയേറ്റർ ഫെസ്റ്റിവൽ ഒക്ടോബർ 20 മുതൽ 26 വരെ നടത്തും. വല്ലച്ചിറ നാടകദ്വീപിന്റെ അരങ്ങിലും പാടത്തുമാണ് ഫെസ്റ്റിവൽ. 20 ന് വൈകീട്ട് 6.30 ന് തമിഴ് സംവിധായകൻ പ്രളയൻ ഷൺമുഖസുന്ദരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മാടൻ മോക്ഷം നാടകവും അരങ്ങേറും. 26 ന് വൈകീട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നാലാമത് ബാദൽ സർക്കാർ പുരസ്‌കാരം പ്രളയന് കവി സി.രാവുണ്ണിയും,പ്രഥമ സഫ്ദർ ഹാഷ്മി അവാർഡ് പ്രമോദ് പയ്യന്നൂരീന് അഭിലാഷ് പിള്ളയും സമർപ്പിക്കുമെന്ന് എൻ. മനോജ്, ശശിധരൻ നടുവിൽ, സലീഷ് നടുവിൽ, ശ്രീകുമാർ പ്രീജി, ബാബു പെരിഞ്ചേരി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |