റാന്നി: കേരള ഭൂപതിവ് ചട്ട ഭേദഗതിക്കെതിരെ റാന്നി ബ്ളോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. യോഗത്തിൽ ഭേദഗതിക്കെതിരെ യു.ഡിഎഫ് പ്രമേയം അവതരിപ്പിച്ചെങ്കിലും ചർച്ചയ്ക്കെടുത്തില്ല. ഇതിൽ പ്രതിഷേധിച്ച് അംഗങ്ങളായ അഡ്വ. തോമസ് റ്റി. മാത്യു (സിബി താഴത്തില്ലത്ത്),സതീഷ് പണിക്കർ, കെ. എം. മാത്യു, ഗ്രേസി തോമസ്, സുജ എം. എസ്. എന്നിവർ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. 2024 ജൂൺ 7 ന് നിലവിൽവന്ന കേരള ഭൂപതിവ് (ഭേദഗതി) ആക്ട് 2023 ന്റെയും അനുബന്ധമായി മന്ത്രിസഭ അംഗീകരിച്ച ഭൂപതിവ് (ലംഘനങ്ങൾ ക്രമീകരിക്കുന്നതിന്) ചട്ടം 2025-ന്റെയും നടപ്പാക്കൽ തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുകൂടിയായ അഡ്വ. തോമസ് റ്റി. മാത്യുവാണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ ചട്ടങ്ങൾ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന് പ്രമേയത്തിൽ പറയുന്നു. കൊല്ലമുള, അത്തിക്കയം, വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട് എന്നീ വില്ലേജുകളിലെ ഏകദേശം 4500 ഭൂഉടമകൾക്ക് പുതിയ ചട്ടം അഴിയാക്കുരുക്കായി മാറും . പൂർണ സ്വാതന്ത്ര്യത്തോടെ ഭൂമി ഉപയോഗിക്കാനുള്ള അവരുടെ അവകാശം നഷ്ടപ്പെ
ടും.
പട്ടയ ഭൂ ഉടമകൾക്ക് വിനയെന്ന്
നിയമഭേദഗതികൾ പട്ടയ ഭൂവുടമകളുടെ ഭൂമി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യും. 1964-ലെ ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയിലെ മരം മുറിക്കാൻ സർക്കാർ അനുമതി നിഷേധിച്ചിട്ടുള്ള വിഷയം ഉൾപ്പെടെ പരിഹരിക്കാൻ ഒരു നിർദ്ദേശവുമില്ല.
1. ഭൂവിനിയോഗ ലംഘനങ്ങൾ ക്രമവത്കരിക്കാൻ അവസരം നൽകുന്നുണ്ടെങ്കിലും, പതിറ്റാണ്ടുകളായി വീടും ജീവനോപാധികളും നിർമ്മിച്ച പട്ടയ ഉടമകൾക്ക് ക്രമവത്കരണത്തിന് ശേഷം തുടർന്ന് യാതൊരു നിർമ്മാണവും നടത്താനാവില്ല എന്ന വ്യവസ്ഥ ആശങ്കയുണ്ടാക്കുന്നു.
2. പഞ്ചായത്തുകളിൽ നിന്ന് അനുമതി വാങ്ങിയ കെട്ടിടങ്ങൾ വീണ്ടും ക്രമവത്കരിക്കണമെന്ന് പറയുന്നത് നീതിനിഷേധമാണ്. 3000 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഒരു ചെറിയ കടമുറി പോലും വീടിനൊപ്പമുണ്ടെങ്കിൽ ഫീസ് നൽകേണ്ടി വരും.
3. ക്രമവത്കരണത്തിനായി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകളിൽ (ചട്ടം 4(2) iii പ്രകാരം) പഴയ കെട്ടിടങ്ങളുടെ അപ്രൂവ്ഡ് പ്ലാനോ, ബിൽഡിംഗ് പെർമിറ്റോ ലഭ്യമല്ലാത്തത് ഉടമകളെ വലയ്ക്കുന്നു. എല്ലാ രേഖകളും സഹിതം അപേക്ഷ നൽകിയില്ലെങ്കിൽ ചട്ടം 9 പ്രകാരം പട്ടയം റദ്ദാക്കപ്പെടുമെന്ന വ്യവസ്ഥയും ഭീഷണിയാണ്. കൂടാതെ, ക്രമവത്കരണത്തിന് ശേഷം ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ചട്ടവും ബുദ്ധിമുട്ടുണ്ടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |