കോഴഞ്ചേരി : സിവിൽ പ്രൊസീജ്യർ കോഡ്, പ്രൊഫഷണൽ എറ്റിക്വേറ്റ് എന്നീ വിഷയങ്ങളിൽ 28ന് രാവിലെ 9 മണിക്ക് പത്തനംതിട്ട 24 ഇൻ റസിഡൻസി ഓഡിറ്റോറിയത്തിൽവച്ച് ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നിയമപഠന ശില്പശാല നടക്കും. . കേരള ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജീ എൻ നഗരേഷ് ഉദ്ഘാടനംചെയ്യും. ജസ്റ്റിസ് എൻ.നഗരേഷ് , പ്രൊഫഷണൽ എറ്റിക്വേറ്റ് എന്ന വിഷയത്തിലും സീനിയർ സിവിൽ അഭിഭാഷകൻ അഡ്വ. ശ്രീലാൽ വാര്യർ സിവിൽ നടപടി നിയമത്തിലും ക്ലാസുകൾ നയിക്കും. തിരുവനന്തപുരം അഭിഭാഷക പരിഷത്ത് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |