മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും ഫുഡ് ഫെസ്റ്റും അഞ്ചാം വാർഡിലെ ചെറുവാരണം കയർ മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സൊസൈറ്റി ഹാളിൽ നടന്നു. ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ സി.പി. ദിലീപ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ടി. ചിത്ര, പഞ്ചായത്തംഗം ടി. പി. കനകൻ, സൊസൈറ്റി പ്രസിഡന്റ് എൻ.കെ. നടേശൻ ഡോ. ശ്രീദേവി, ഡോ. ദേവി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |