ആലപ്പുഴ: കൈത്തറി സർക്കിളിന് കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി സംഘങ്ങളിലെ നെയ്ത്തുകാർക്കായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി.പി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത മുഖ്യാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എൻ. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി രജിസ്ട്രാർ എം. ദീപ, പാണാവള്ളി മെഡിക്കൽ ഓഫീസർ റോസ്‌മേരി എന്നിവർ ബോധവത്ക്കരണ ക്‌ളാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |