ന്യൂഡൽഹി: പ്രോ റേറ്റ ഒഴിവാക്കി ഉയർന്ന പി.എഫ് പെൻഷൻ ലഭിക്കാൻ പെൻഷൻകാർക്ക് പ്രതീക്ഷ നൽകുന്നതാണ് കഴിഞ്ഞ ദിവസത്തെ ഹിമാചൽ പ്രദേശ് ഹൈക്കോടതി വിധി. പ്രോ റേറ്റ വ്യവസ്ഥ പ്രയോഗിച്ച് പെൻഷൻ തുകയിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) കുറവു വരുത്തിയതിനെതിരെ പെൻഷൻകാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇ.പി.എഫ്.ഒ നിലപാട് മാറ്റി. ഹർജിക്കാർക്ക് ഉയർന്ന പെൻഷൻ നൽകാമെന്ന് സമ്മതിച്ച് കോടതി അലക്ഷ്യ നടപടിയിൽ നിന്ന് രക്ഷപ്പെട്ടു.
പ്രോ റേറ്റ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പെൻഷനിൽ കുറവു വരുത്തിയ ഇ.പി.എഫ്.ഒയുടെ നടപടിയെ സെപ്‌തംബർ 9ന് ഹൈക്കോടതി വിമർശിച്ചിരുന്നു. 10 ദിവസത്തിനകം തെറ്റു തിരുത്തിയില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ഇ.പി.എഫ്.ഒ മയപ്പെടുകയായിരുന്നു.ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഹർജിക്കാർക്ക് ഉയർന്ന പെൻഷൻ അനുവദിച്ചതായി അറിയിച്ചു.
കേരളത്തിലടക്കം
പ്രതീക്ഷ
പ്രോ റേറ്റ കാരണം പെൻഷൻ കുറഞ്ഞെന്ന് ആരോപിച്ച് ഹിമാചൽ പവർ കോർപ്പറേഷനിലെ മൂന്ന് പേരാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരുന്നത്. പ്രോ റേറ്റ വ്യവസ്ഥ അന്യായമാണെന്ന് ഹിമാചൽ ഹൈക്കോടതി നിലപാടെടുത്തതും, ഉയർന്ന പെൻഷൻ വാങ്ങിക്കൊടുത്തതും കേരളത്തിലെ അടക്കം കേസുകളിൽ ചൂണ്ടിക്കാണിക്കാനാവും.
പ്രോ റേറ്റ
സർവീസ് കാലവളവിനെ രണ്ടായി വിഭജിച്ച് പെൻഷൻ കണക്കാക്കുന്ന വ്യവസ്ഥ.
ശരാശരി ശമ്പളം 2014 ആഗസ്റ്റ് 31 വരെ പരമാവധി 6500 രൂപയും, അതിനു ശേഷമുള്ള കാലത്തേത് 15000 രൂപയുമായി കണക്കാക്കും. 2014 ആഗസ്റ്റ് 31 വരെയുള്ള സർവീസിന് പ്രോ റേറ്റ ഏർപ്പെടുത്തിയതിനാൽ പെൻഷനിൽ 35 ശതമാനം കുറവു വരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |