കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2025 -2026 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്ന ശേഷിക്കാർക്കുള്ള ചലനം പദ്ധതിയുടെ രണ്ടാം ഘട്ടമായി 12 പേർക്ക് ഇലക്ട്രോണിക് വീൽചെയറുകൾ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , എം.ജെ.ജോമി, കെ.ജി. ഡോണോ, ആശാ സനിൽ, സനിത റഹീം, ഉല്ലാസ് തോമസ്, എ.എസ്. അനിൽകുമാർ, ശാരദ മോഹൻ, കെ.വി. രവീന്ദ്രൻ, ഷാരോൺ പനക്കൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീക്ക് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |