മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 128-ാമത് വാർഷിക സമ്മേളനം വിലിംഗ്‌ടൺ കാസിനോയിൽ നടന്നു. സി.കെ. കുമാരവേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അക്ഷയ് അഗർവാൾ അദ്ധ്യക്ഷനായി. ബാലഗോപാൽ, ചന്ദ്രശേഖർ, ജെ. ലത, വൈസ്ചാൻസലർ ജയിൻ, ഡോ. റീത്തു ഗുപ്ത എന്നിവർ സംസാരിച്ചു. ഇന്ത്യൻ ചേംബർ കേരള ഒഫ് മൈ ഡ്രീംസ് എന്ന പേരിൽ നടത്തിയ ഇന്റർ കോളേജ് പ്രസംഗ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും അവാർഡും നൽകി. കയറ്റുമതി മേഖലയിൽ മികവ് തെളിയിച്ച അംഗങ്ങൾക്കും അവാർഡ് നൽകി. വൈസ് പ്രസിഡന്റ് രാജ്‌കുമാർ ഗുപ്ത നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |