പുളിക്കൽ: കോഴിക്കോട് സർവ്വോദയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുളിക്കൽ അങ്ങാടിയിൽ പുതുതായി സ്ഥാപിച്ച ഖാദി ഭവൻ മുൻ മന്ത്രി എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി. അബ്ദുറഹ്മാൻ, സുഭദ്ര ശിവദാസൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.കെ. അബ്ദുറഹ്മാൻ,സർവ്വോദയ സംഘം സെക്രട്ടറി ശ്യാം പ്രസാദ്, പ്രസിഡന്റ് മധുസൂസൻ, ചന്ദ്രൻ പറവൂർ, അസൈനാർ ആൽപ്പറമ്പ്, സി പ്രമേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |