കുട്ടനാട്: തലവടി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. തലവടി ഗവ.ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി എബ്രഹാം അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്ത്, പഞ്ചായത്ത് അംഗങ്ങളായ ജോജി ജെ. വൈലപ്പള്ളി, കലാമധു, എൻ.പി രാജൻ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ വിക്രമൻ, സെക്രട്ടറി കെ.ജയന്തി, അസി.സെക്രട്ടറി കെ.ആർ റജി എന്നിവർ സംസാരിച്ചു. തുടർന്ന് കലാകായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |