തൃശൂർ: എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ ദന്തൽ കോളേജ്, നഴ്‌സിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ എച്ച്.ഐ.വി ബോധവത്കരണ പാവനാടകം അരങ്ങേറി. മലപ്പുറം യുവഭാവന ക്ലബ്ബാണ് ഒ.പി വിഭാഗത്തിൽ പാവനാടകം അവതരിപ്പിച്ചത്. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആർ.ആശിഷ് ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. സെബിന്ദ് കുമാർ, സർക്കാർ ദന്തൽ കോളേജ് പ്രോഗ്രാം ഓഫീസർ ഡോ. വി.എം.ഇക്ബാൽ എന്നിവർ സംസാരിച്ചു. പൊതുജനങ്ങളും, ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ 200 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |