കോട്ടക്കൽ: നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി അവസാന മിനുക്കുപണികളിൽ . നഗരസഭയുടെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 8000 ചതുരശ്ര അടി ഏരിയയിലാണ് വലിയപറമ്പ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചത്. നഗരസഭ പരിധിയിലെയുംസമീപ പ്രദേശങ്ങളിലെയും യുവജനങ്ങളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്നു ഇൻഡോർ സ്റ്റേഡിയം. ജില്ലാതല, സംസ്ഥാന തല മത്സരങ്ങൾ സംഘടിപ്പിക്കാനുതകുന്നതാണ് ഇൻഡോർ സ്റ്റേഡിയം. നാല് ബാഡ്‌മിന്റൺ കോർട്ട്, വോളിബാൾ, ബാസ്‌ക്കറ്റ് ബാൾ എന്നിവ നടത്താനാകും. കോഫി ഷോപ്പ്, റസ്റ്റ് റൂം, വാഷ് റൂം, ഓഫീസ് എന്നിവയാണ് നിലവിൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഭാവിയിൽ ജിം ഉൾപ്പെടെ കൊണ്ട് വരാനുള്ള സ്ഥലവുമുണ്ട്. ഈ മാസം പകുതിയോടെ തുറന്ന് കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |