പൂച്ചാക്കൽ: പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിയനും പൂച്ചാക്കൽ പി.എം.സി ഹോസ്പിറ്റലും പാലാരിവട്ടം അഹല്യ കണ്ണാശുപത്രിയും സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പള്ളിപ്പുറവുംസംയുക്തമായി പള്ളിപ്പുറം സെന്റ് മേരീസ് പാരിഷ് ഹാളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. വികാരി ഡോ. പീറ്റർ കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. പി.എം.സി ഹോസ്പിറ്റൽ മാനേജർ ഡി.എസ്. സദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ചെറിയാൻ കോയിപ്പറമ്പിൽ, ബെന്നി ജോൺ പാലയ്ക്കൽ, ഡോ. റോഷൻ മുഹമ്മദ് അഫ്സൽ, ഡോ. ജിബി തച്ചിൽ എന്നിവർ സംസാരിച്ചു. വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് എബ്രഹാം ജോസഫ് തറേപ്പറമ്പിൽ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |