വിഴിഞ്ഞം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൊഴിയൂർ സ്വദേശിയും അഭിഭാഷകനുമായ ഷാബുവിനെയാണ് (44) വിഴിഞ്ഞം പൊലീസ് അറസ്‌റ്റുചെയ്‌തത്.
മദ്യലഹരിയിൽ വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച വൈകിട്ട് മുല്ലൂർ ഭദ്രകാളിക്ഷേത്രത്തിനു മുന്നിലുണ്ടായ അപകടത്തിൽ വിഴിഞ്ഞം കോട്ടപ്പുറം നിർമലാ ഭവനിൽ ജയിംസ്-സെൽവരാജി (മോളി) ദമ്പതികളുടെ മകൻ ജെയ്സൻ(17),പുതിയതുറ ഉരിയരിക്കുന്നിൽ ഷാജി-ട്രീസ ദമ്പതികളുടെ മകൾ ടി.ഷാനു(16) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പുതിയതുറ സ്വദേശിനി സ്റ്റെഫാനി (16) ചികിത്സയിലാണ്.
വിഴിഞ്ഞത്തു നിന്ന് പുതിയതുറ ഭാഗത്തേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളുടെ മരണത്തെ തുടർന്ന് കോട്ടപ്പുറം സെന്റ്മേരീസ് എച്ച്.എസ്.എസിലെ അസംബ്ലിയിൽ അനുശോചനം രേഖപ്പെടുത്തി. സ്‌കൂളിന് ഇന്നലെ അവധിയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |