കൊല്ലം: സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കോംപ്ളക്സിന്റെ കലോത്സവം ഒക്ടോബർ 4, 10, 11 തീയതികളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. തഴുത്തല നാഷണൽ പബ്ളിക് സ്കൂളിലും മീയണ്ണൂർ ഡൽഹി പബ്ളിക് സ്കൂളിലുമായിട്ടാണ് കലോത്സവം. അഞ്ച് കാറ്റഗറികളിലായി നാലായിരത്തിൽപ്പരം കലാ പ്രതിഭകൾ മാറ്റുരയ്ക്കും. ഒക്ടോബർ 4ന് രാവിലെ 9.30ന് തഴുത്തല സ്കൂളിൽ അസീസിയ ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.രതി ഉദ്ഘാടനം ചെയ്യും. വേണാട് സഹോദയ പ്രസിഡന്റ് ഡോ.കെ.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. പേട്രൺ ഡോ.വി.കെ.ജയകുമാർ, ജന.സെക്രട്ടറി ടി.എസ്.സനൽ, മൈക്കിൾ ഷിനോ ജസ്റ്റസ്, നാസിം സെയ്ൻ എന്നിവർ സംസാരിക്കും. ഒക്ടോബർ 10ന് രാവിലെ 9ന് മീയണ്ണൂർ ഡൽഹി പബ്ളിക് സ്കൂളിൽ മറ്റ് പ്രോഗ്രാമുകൾക്ക് തുടക്കമിടും. പത്രസമ്മേളനത്തിൽ സഹോദയ പ്രസിഡന്റ് ഡോ.കെ.കെ.ഷാജഹാൻ, ടി.എസ്.സനൽ, നാസിം ജെയ്ൻ, എസ്.എൽ.സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |